തിരുവനന്തപുരം: ആർഷസാഹിത്യ പരിഷത്ത് ഭാരതീയഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏറ്റവുമധികം മൂലഭാരതീയ ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും സാധിക്കുന്ന ആൾക്ക് ബഹുഭാഷാ ഭാരതി ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാം. കുറഞ്ഞത് നാലുഭാഷകളെങ്കിലും അറിഞ്ഞിരിക്കണം. ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ എഴുതാനും വായിക്കാനും സംസാരിക്കാനും സാധിക്കുന്ന മലയാളം മാതൃഭാഷയായ ആൾക്ക് 50,000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്ന ബഹുഭാഷാ കൈരളി പുരസ്കാരം നൽകും. 31ന് മുൻപ് abspkerala1@gmail.comലേക്ക് അപേക്ഷ അയയ്ക്കണം. വിവരങ്ങൾക്ക് 9447944721