
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗവുമായി സഹകരിച്ച് 'പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസലിംഗ്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിവാഹ ജീവിതത്തിന്റെ സൗഹൃദപരവും മാനസികവുമായ ബലപ്പെടുത്തലിന് കൗൺസലിംഗ് അനിവാര്യമാണെന്ന ശക്തമായ സന്ദേശമാണ് സെമിനാർ മുന്നോട്ടുവച്ചത്. കാര്യവട്ടം അക്വാട്ടിക് ബയോളജി സെമിനാർ ഹാളിലായിരുന്നു പരിപാടി.
വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവിയാണ് സെമിനാർ ഉദ്ഘാടനം നിർവഹിച്ചത്. മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് മലയാളം മിഷൻ മുൻ ഡയറക്ടർ സുജാ സൂസൻ ജോർജ്, പ്രീ-മാരിറ്റൽ കൗൺസലിംഗിന്റെ സാമൂഹികവും മാനസികവുമായ ആവശ്യകതയെക്കുറിച്ച് ആഴത്തിൽ വിശദീകരിച്ചു. സർവ്വകലാശാല മനഃശാസ്ത്ര വിഭാഗം വകുപ്പധ്യക്ഷ ഡോ. എച്ച്. ശൈലജ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. റ്റിസ്സി മറിയം തോമസ് സ്വാഗത പ്രസംഗം നടത്തി.