
ട്രെയിനിൽ യാത്ര ചെയ്യുന്ന മിക്കവരെയും അലട്ടുന്ന പ്രശ്നം വൃത്തിഹീനമായ ടോയ്ലറ്റായിരിക്കും. ഒന്നിലധികം ദിവസം യാത്ര ചെയ്യുന്നവർക്ക് ഇത് വലിയൊരു വെല്ലുവിളി കൂടിയാണ്. എന്നാൽ നമ്മൾ കണ്ടുശീലിച്ച ടോയ്ലറ്റുകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ടോയ്ലറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സാധാരണയായി വളരെ ഇടുങ്ങിയതാണ് ട്രെയിനുകളിലെ ടോയ്ലറ്റ്. എന്നാൽ ഇത് ഒരു ഹോട്ടൽ മുറിയിലെ ടോയ്ലറ്റ് പോലെയുണ്ട്. അത്യാവശ്യം വളരെ വലുതാണെന്ന് മാത്രമല്ല വൃത്തിയുള്ളതുമാണ്. കൂടാതെ യാത്രക്കാർക്കായി ഹൈടെക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു യാത്രക്കാരൻ ടോയ്ലറ്റിന്റെ ഡോർ തുറക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഡോർ ഓട്ടോമാറ്റിക് ആണ്.
ആഡംബരപൂർണ്ണമായ ശുചിമുറി കാണുമ്പോൾ ആരും ഒന്ന് ഞെട്ടും. വൃത്തിയുള്ള പ്രതലങ്ങളാണ് മറ്റൊരു പ്രത്യേകത. മോഡേൺ ടെക്‌നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. മിക്ക ആളുകളുടെയും വീടുകളിൽ ഉള്ളതിനേക്കാൾ ആഡംബരപൂർണ്ണമാണെന്ന് തന്നെ പറയാം. ഉപയോഗശേഷം സീറ്റുകൾ ഓട്ടോമാറ്റിക്കായി വൃത്തിയാക്കും. അതും ചൂടുവെള്ളം കൊണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ടോയ്ലറ്റിൽ എയർ ഡ്രയറുകളും ഉണ്ട്.
സോപ്പ് വയ്ക്കാൻ പ്രത്യേക സ്ഥലം, കണ്ണാടികൾ എന്നിവയും സിങ്കിനടുത്തുണ്ട്. ഇതിലൂടെ ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് നൽകുന്നത്. ഈ ടോയ്ലറ്റുകൾ ഏത് ട്രെയിനിലെതാണെന്നല്ലേ ചിന്തിക്കുന്നത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിലേതാണിത്.
Washroom in Japanese train pic.twitter.com/BI1dz2Qbis
— Roads of India (@Roads_of_India) October 2, 2025