pension

തിരുവനന്തപുരം:പെൻഷൻ തുക അടിയന്തരമായി വർദ്ധിപ്പിച്ച് സർക്കാർ വാക്കുപാലിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹനീഫാറാവുത്തർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡോ.സി.വസന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ചന്ദ്രസേനൻ, എ.എം. ദേവദത്തൻ,ജി.കൃഷ്ണൻകുട്ടി,ആർ.കെ.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.