
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ തിരുവനന്തപുരം ജില്ലാതല സിറ്റിംഗിൽ 26 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 150 പരാതികളാണ് പരിഗണനയ്ക്കുവന്നത്. 117 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. മൂന്നെണ്ണം കൗൺസിലിംഗിനും, നാലെണ്ണം പൊലീസ് റിപ്പോര്‍ട്ടും തേടി. പുതിയ രണ്ട് പരാതികളും ലഭിച്ചു. ജവഹർ ബാലഭവനിൽ സിറ്റിംഗ് നാളെയും തുടരും.
അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. കുഞ്ഞായിഷ പി, വി ആര്‍ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, സി ഐ ജോസ് കുര്യൻ, എസ് ഐ മഞ്ചു തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു