naachimuth

ചിറ്റൂർ: തേനീച്ചയുടെ കുത്തേറ്റ് വൃദ്ധൻ മരിച്ചു.വണ്ണാമട വെള്ളാരങ്കൽമേട് സി.നാച്ചിമുത്ത് കൗണ്ടറാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. പശുവിനെ തീറ്റാനായി തെങ്ങിൻതോപ്പിൽ കെട്ടുന്നതിനിടെ വീണ തെങ്ങിന്റെ മടലിലുണ്ടായിരുന്ന തേനീച്ചകളാണ് ആക്രമിച്ചത്. തേനീച്ചയുടെ കുത്തേറ്റ് അവശനായ ഇദ്ദേഹത്തെ നാട്ടുകാർ നാട്ടുകല്ലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാശുപത്രിയിലെ പോസ്റ്റ്‌മോർട്ടതിനുശേഷം സംസ്‌കരിച്ചു. ഭാര്യ: മുത്തുലക്ഷ്മി. മക്കൾ: ശ്രീനിവാസ്, രേണുക ദേവി. മരുമക്കൾ: ധർമ്മരത്നം, ദേവി.