edan

മണ്ണാർക്കാട്: രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.കോട്ടോപ്പാടം കച്ചേരിപ്പറമ്പ് നൊട്ടൻകണ്ടൻ മുഹമ്മദ് ഫാസിൽ - മുഫീത ദമ്പതികളുടെ ഏക മകൻ ഏദനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. വീടിന്റെ അടുക്കള സമീപത്തെ ചെറിയ ആൾമറയുള്ള കിണറ്റിലാണ് വീണത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഇതുകണ്ട് കുട്ടിയുടെ മാതാവും പിന്നാലെ ചാടി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവരും വെള്ളത്തിൽ മുങ്ങി.വീട്ടിലുണ്ടായിരുന്ന മറ്റു ബന്ധുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ കിണറ്റിലിറങ്ങി കുട്ടിയെയും മാതാവിനെയും പുറത്തെത്തിച്ചു.തുടർന്ന് ഇരുവരെയും വട്ടമ്പലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.മുഫീത അപകടനില തരണംചെയ്തു. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി.