pic

വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സംഘടന (യു.എൻ) രക്ഷാസമിതിയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാകിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നവരാണെന്നും വംശഹത്യ നടത്തിയവരാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രക്ഷാ സമിതിയിൽ 'സ്ത്രീകൾ, സമാധാനം, സുരക്ഷ" എന്ന വിഷയത്തിൽ നടന്ന സംവാദത്തിനിടെ ഇന്ത്യയുടെ യു.എൻ പ്രതിനിധി പി. ഹരീഷാണ് പാകിസ്ഥാനെതിരെ രംഗത്തെത്തിയത്. പാകിസ്ഥാന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും അതിശയോക്തി ഉപയോഗിച്ചും ലോകത്തെ വഴിതെറ്റിപ്പിക്കാൻ ശ്രമിക്കാൻ മാത്രമേ അറിയൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാശ്‌മീരിലെ സ്ത്രീകൾ ദുരിതം നേരിടുന്നെന്ന് കാട്ടി പാക് പ്രതിനിധി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി.