
കാസർകോട്: കേരള മാർഗ്ഗനിർദ്ദേശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശയാത്രയുടെ ഉദ്ഘാടന മഹാസംഗമം കാസർകോട് താളിപ്പടപ്പ് മൈതാനത്ത് നടന്നു. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. ഇടനീർ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി, ചിന്മയ മിഷനിലെ സ്വാമി വിവിക്തനാന്ദ സരസ്വതി, ശ്രീ ശ്രീ യോഗനന്ദ സരസ്വതി , സ്വാമി സത്സ്വരൂപാനന്ദ, സ്വാമി സാധു വിനോദ്, സ്വാമി തത്വാനന്ദ സരസ്വതി, മധുസൂദന അയ്യർ, സ്വാമി വേദവേദാമൃതാനന്ദ, ബ്രഹ്മകുമാരി വിജയ ലക്ഷ്മി, ബ്രഹ്മകുമാരി ദിശ ചൈതന്യ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ധാർമിക മഹാസംഗമങ്ങൾക്ക് ശേഷം ഒക്ടോബർ 21ന് തിരുവനന്തപുരത്ത് എത്തിച്ചേരും.