health

ഇന്നത്തെ കാലത്ത് ഗർഭനിരോധനത്തിന് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് കോണ്ടം അല്ലെങ്കിൽ ഗർഭനിരോധന ഉറ. ഉപയോഗിക്കുന്നത് പലർക്കും അറിയാമെങ്കിലും ഇത് എവിടെ സൂക്ഷിക്കണം, കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് മിക്കയാളുകൾക്കും അറിവില്ല. ഒരു പക്ഷേ, ഈ ഘടകങ്ങൾ എല്ലാം ഗർഭനിരോധന ഉറയുടെ ഉപയോഗത്തിൽ നിർണായകമാണ്. കാലാവധി കഴിഞ്ഞ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്.

ഗർഭനിരോധന ഉറകൾ ലാറ്റക്സ് അല്ലെങ്കിൽ പോളിയൂറിത്തേൻ ഉപോഗിച്ചാണ് നിർമ്മിക്കുന്നത്. കാലപ്പഴക്കം ചെല്ലുമ്പോൾ ഇവ ദുർബലമാകുകയും വഴക്കം നഷ്ടമാകുകയും ചെയ്യുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഉറ പൊട്ടിപ്പോകാനും സാദ്ധ്യതയുണ്ട്. കാലാവധി കഴിഞ്ഞ ഗർഭനിരോധന ഉറകളിൽ കണ്ണിന് കാണാൻ കഴിയാത്ത സുക്ഷിരങ്ങളുണ്ടാകും.

ഈ സുക്ഷിരങ്ങളിലൂടെ ശുക്ലം ഒലിച്ചിറങ്ങാനും ഗർഭധാരണത്തിനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കാം. അതുകൊണ്ട് ഗർഭനിരോധന ഉറകൾ കാലാവധി കഴിഞ്ഞാൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂരപ്രകാശമേൽക്കാതെ വേണം ഗർഭനിരോധന ഉറകൾ സൂക്ഷിക്കേണ്ടത്.