തിരുവനന്തപുരം: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ രാഷ്ട്ര നിർമ്മാണത്തിന്റെയും ചരിത്രം 1885ൽ മുംബയിൽ പിറവിയെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റേത് കൂടിയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചക്കൊപ്പം രാഷ്ട്രം എങ്ങനെ വികാസം പ്രാപിച്ചു എന്ന അവബോധം പുതുതലമുറയിൽ ഉളവാക്കുന്നതിനായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്രജൂബിലി വേളയിൽ അവസരമൊരുക്കുന്നു. ഈ വിഷയത്തെ ആസ്‌പദമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
2025 ഒക്ടോബർ 18ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്റ് പീറ്റേഴ്സ‌് ജേക്കബൈറ്റ് സിറിയൻ ചർച്ച് ഹാളിൽ മത്സരം നടക്കും (സെക്രട്ടറിയേറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപം). ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളെ ഒറ്റ കാറ്റഗറിയായി കണക്കാക്കിയാണ് ക്വിസ് മത്സരം.
ഒന്നാം സമ്മാനം 20000 രൂപ, രണ്ടാം സമ്മാനം15000 രൂപ, മൂന്നാം സമ്മാനം 10000 രൂപ. ഫൈനലിലെത്തുന്ന ബാക്കി മൂന്ന് ടീമുകൾക്കും പ്രോത്സാഹന സമ്മാനം 5000 വീതം. ഫൈനലിസ്റ്റുകൾക്ക് ക്യാഷ് സമ്മാനത്തിന് പുറമെ മെമന്റോയും സർട്ടിഫിക്കറ്റും നൽകും. https://forms.gle/BpqWf71bq5v2a97ea, എന്ന ഗൂഗിൾ ലിങ്കിലോ jlojinbv@gmail.com എന്ന ഇമെയിലിലോ രജിസ്റ്റർ ചെയ്യാം.
വിശദ വിവരങ്ങൾക്ക് സമീപിക്കാം
ഇർഷാദ് എം എസ് ( പ്രസിഡന്റ് ) 9447957784
പുരുഷോതേതമൻ കെ പി (ജനറൽ സെക്രട്ടറി) 9495358549
ഗോവിന്ദ് ജി ആർ 9497269536
സുരേഷ് എൻ 9446194659
ജ്യോതികൃഷ്ണ എസ് 94463 34288
ലിജിൻ ബി വി 8527417890
സതീഷ് ബി 9486080828
അനിൽകുമാർ എസ് 9995394939
നിബന്ധനകൾ
ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളെ ഒറ്റ കാറ്റഗറിയായി പരിഗണിച്ചായിരിക്കും ക്വിസ് മത്സരം നടത്തുന്നത്.
അഖില കേരള അടിസ്ഥാനത്തിലായിരിക്കും മത്സരം. സ്റ്റേറ്റ് / സി ബി എസ് ഇ / ഐ സി എസ് ഇ മുതലായ ഏത് സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
ഒരു സ്കൂളിൽ നിന്നും എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.
ഒരു ടീമിൽ രണ്ട് അംഗങ്ങൾ ആകാവുന്നതാണ്. എന്നാൽ രണ്ട് വ്യത്യസ്ത സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒറ്റ ടീമായി പങ്കെടുക്കാൻ കഴിയില്ല. ഒരു വിദ്യാർത്ഥിക്ക് മാത്രമായും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി മത്സരാർത്ഥികൾ സ്കൂൾ ഐഡൻറ്റിറ്റി കാർഡ് അല്ലെങ്കിൽ സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. (ഏതെങ്കിലും ഒന്ന് മതിയാകും )
പ്രാഥമിക, ഫൈനൽ എന്നിങ്ങനെ രണ്ട് റൗണുകളായിരിക്കും ക്വിസ് മത്സരം സംഘടിപ്പിക്കുക . പ്രാഥമിക സ്ക്രീനിംഗ് എഴുത്തു പരീക്ഷയായിരിക്കും. അതിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആറ് ടീമുകൾ ആയിരിക്കും ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുക.
ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായിരിക്കും ക്വിസ് മത്സരം.ഫൈനലിലെത്തുന്ന ബാക്കി 3 ടീമുകൾക്കും ₹5000 വീതം പ്രോത്സാഹന സമ്മാനം നൽകുന്നതാണ്. ഫൈനലിലെത്തുന്ന എല്ലാ ടീമുകൾക്കും കാഷ് സമ്മാനത്തിന് പുറമേ മെമൻറ്റോയും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
മത്സരം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. മത്സരാർത്ഥികൾ അര മണിക്കൂർ മുമ്പായി മത്സരവേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
സമ്മാനങ്ങൾ അന്നേ ദിവസം തന്നെ വിതരണം ചെയ്യുന്നതാണ്.
മത്സരാർത്ഥികൾ സ്വന്തം ചെലവിൽ ക്വിസ് മത്സരവേദിയിൽ എത്തിച്ചേരേണ്ടതാണ്.
മത്സരാർത്ഥികൾക്ക് ലഘുഭക്ഷണം, കുടിവെള്ളം എന്നിവ മാത്രം സംഘാടകർ ലഭ്യമാക്കുന്നതാണ്.