
അടുത്തിടെ ട്രെൻഡ് ആയ ഒന്നാണ് ആമ മോതിരം. വെള്ളിയിൽ തീർത്ത ആമ മോതിരം അണിഞ്ഞാൽ അത് പണത്തെ ആകർഷിക്കുമെന്നാണ് വിശ്വാസം. അതിനാലാണ് ഈ മോതിരം ധാരാളംപേർ വാങ്ങി ധരിച്ചത്. എന്നാൽ, ആമ മോതിരത്തിന് മാത്രമല്ല വെള്ളിയിലുള്ള എല്ലാ മോതിരങ്ങൾക്കും പ്രത്യേകതകളുണ്ട്. ഇവ ധരിക്കുന്നത് ജീവിതത്തിൽ വലിയ ഉയർച്ചകൾ കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ മോതിരം ധരിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ നെഗറ്റീവ് ഊർജം പോവുകയും പോസിറ്റീവ് ഊർജം നിറയുകയും ചെയ്യുന്നു.
ജീവിതത്തിൽ സാമ്പത്തിക സ്ഥിരത നിലനിർത്താനും പണവും വിജയവും കൈവരിക്കാനും സാധിക്കും. ഈ മോതിരം ധരിക്കുന്നതിലൂടെ മാനസിക സ്ഥിരത ലഭിക്കുകയും ചെയ്യുന്നു. വലത് കയ്യുടെ ചൂണ്ടുവിരലിലോ മോതിര വിരലിലോ വേണം വെള്ളി മോതിരം ധരിക്കാൻ. വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ഈ മോതിരം ധരിക്കുന്നതാണ് ഉത്തമം. മഹാലക്ഷ്‌മി പ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസമാണിത്. ഏകാദശി, തിരുവാതിര എന്നിങ്ങനെ വരുന്ന ദിവസങ്ങളിലും മോതിരം ധരിക്കാം.
ഈ മോതിരം ധരിക്കുന്നതിലൂടെ ഭാഗ്യം വന്നുചേരും. എല്ലാ കാര്യത്തിലും പോസിറ്റീവായ ഒരു ശക്തി ഒപ്പമുള്ളതായി നിങ്ങൾക്ക് അനുഭവപ്പെടും. മടി മാറും. ജീവിതത്തിൽ അതുവരെയുണ്ടായിരുന്ന വിഘ്‌നങ്ങളെല്ലാം അവസാനിച്ചതായി നിങ്ങൾക്ക് മനസിലാകും. കൂടുതൽ ഊർജവും ശക്തിയും വന്നുചേരും. സ്വർണത്തെ അപേക്ഷിച്ച് വിലകുറവായതിനാൽ എല്ലാവർക്കും വാങ്ങാൻ കഴിയുമെന്ന പ്രത്യേകതയും വെള്ളിയ്‌ക്കുണ്ട്.