cloth
drying cloth

രാത്രികാലങ്ങളിൽ നനച്ചിടുന്ന തുണി പെട്ടെന്ന് ഉണങ്ങികിട്ടാൻ വീട്ടിനുള്ളിലെ അയയിലോ മറ്റിടങ്ങളിലോ വിരിച്ചിടാതെ മറ്റ് വഴികളില്ല. മഴക്കാലത്തെ കാര്യമാണെങ്കിൽ പറയാനുമില്ല. നല്ല തണുപ്പുള്ള അന്തരീക്ഷമാണെങ്കിൽ തുണി ഉണങ്ങിക്കിട്ടില്ല. പോകാൻ സമയമായിട്ടും ഉണങ്ങാത്ത തുണി ഉണക്കിയെടുക്കാൻ ഇസ്തിരിയിടുന്നതടക്കമുള്ള മാർഗങ്ങൾ തേടാറുണ്ട്. ഈർപ്പമുള്ള വായുവിനെ പുറന്തള്ളുന്നതിന് ഫാൻ

ഉപയോഗിക്കുന്നതും പതിവുണ്ട്.

എന്നാൽ അത്തരം മാർഗങ്ങളില്ലാതെ നമ്മുടെ അടുക്കളയിലുള്ള വെറും ഉപ്പ് ഉപയോഗിച്ച് എത്ര കട്ടിയേറിയ തുണിയും എളുപ്പത്തിൽ ഉണക്കിയെടുക്കാൻ കഴിയും. കഴുകിയിട്ട തുണികൾക്ക് സമീപം ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് വയ്ക്കുകയോ കഴുകുമ്പോൾ അവസാനം ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കുകയോ ചെയ്യുന്നതാണ് വിദ്യ ഇതെങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം.

ഉപ്പ് എങ്ങനെ വസ്ത്രങ്ങൾ എളുപ്പത്തിൽ ഉണക്കുന്നു?

അലക്കിയിടുന്ന തുണികൾക്ക് സമീപം ഉപ്പ് തുറന്നു‌വയ്ക്കുമ്പോൾ തുണികൾക്ക് ചുറ്റും അത് ഒരു ഡ്രൈസോൺ സൃഷ്ടിക്കുന്നു. തുണിയിലും അന്തരീക്ഷത്തിലുമുള്ള ഈർപ്പത്തെ ഉപ്പ് ആഗിരണം ചെയ്യുന്നു. അങ്ങനെ അവിടെ‌ തണുത്ത അന്തരീക്ഷത്തിന് മാറ്റം സംഭവിക്കുന്നു. ഇതിന്റെ ഫലമായി തുണി വേഗത്തിൽ ഉണങ്ങും. വൈദ്യുതി നഷ്ടമോ വലിയ അദ്ധ്വാനമോ വേണ്ട എന്നതാണ് ഇതിന്റെ മെച്ചം.

എങ്ങനെ ഉപയോഗിക്കണം?


ഒരു ട്രേയിൽ തീരെ നേർത്ത പാളികളുള്ള ഉപ്പ് ‌വിതറി ഉണങ്ങാനുള്ള തുണികൾക്ക് സമീപം വയ്ക്കുക. അതല്ലെങ്കിൽ കൂടുതൽ ഈർപ്പത്തിന് സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ഉപ്പ് പാത്രങ്ങൾ സൂക്ഷിക്കാം. നല്ല വായുസഞ്ചാരമുള്ള ഇടങ്ങളിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതാണ് നമ്മൾ‌ സാധാരണ അവ വേഗം ഉണങ്ങാൻ ചെയ്യുന്നത്. നല്ല വായുസഞ്ചാരമുള്ള മുറിയിൽ ഈർപ്പം ആഗിരണം ചെയ്യുന്ന വസ്തുക്കളുമുണ്ടെങ്കിൽ വസ്‌ത്രം പെട്ടെന്ന് ഉണക്കാനാകും.

ഈ ഉപയോഗമാണ് ഉപ്പിന് ഇവിടെയുള്ളത്.

ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാം

തുണികൾ രണ്ട് ഭാഗത്തായി ഉണക്കാൻ ഇടുക. അതിൽ ഒരു ഭാഗത്തെ തുണികൾക്ക് അരികിലായി മാത്രം ഉപ്പ് വിതറിയ പാത്രം തുറന്നു‌വയ്ക്കുക. ഏത് ഭാഗത്തെ തുണികളാണ് എളുപ്പത്തിൽ ഉണങ്ങിയതെന്ന് നിരീക്ഷിക്കുക. പാത്രത്തിൽ വച്ച ഉപ്പ് ഈർപ്പം ആഗിരണം ചെയ്തതിനാൽ അലിഞ്ഞിരിക്കുന്നതായി കാണാൻ കഴിയും.