a

കൊല്ലം: ലോക പട്ടം ദിനം കൊല്ലം കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ബീച്ചിൽ ആഘോഷിച്ചു. വിവിധ വർണത്തിലും ആകൃതിയിലുമുള്ള പട്ടങ്ങളാണ് പറത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കമ്മിഷണറുടെ നേതൃത്വത്തിൽ കൊല്ലം മുക്ത്യോദയം വോളണ്ടിയേഴ്സ്, പത്തനാപുരം മുഹമ്മദൻസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് പട്ടം വിതരണം ചെയ്തു. കൊല്ലം കൈറ്റ് ക്ലബ് പ്രസിഡൻറ് വടക്കേവിള ശശി അദ്ധ്യക്ഷനായി. കൈറ്റ് ക്ലബ് ജനറൽ സെക്രട്ടറി കുരീപ്പുഴ വിജയൻ, ആർ.പ്രകാശൻ പിള്ള, ഡി.ഗീതാകൃഷ്ണൻ, ഒ.ബി.രാജേഷ്, രഘുനാഥൻ, ഷീബ തമ്പി, രാമാനുജൻ, സുനിത തങ്കച്ചൻ, ഷിബു റാവുത്തർ, ബാബു ജയരാജ്, മുണ്ടയ്ക്കൽ കെ.ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.