ganja-sale

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് നിന്ന് 1.6 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജലങ്കി സ്വദേശി ഫറൂഖിനെ (25) കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. വിമാനത്താവള പരിസരത്ത് ചോട്ടു എന്ന പേരിൽ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിൽ പ്രതിയെ വാപ്പാലശേരിയിൽ നിന്ന് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

ഒറീസ, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരെ ഉയോഗിച്ചാണ് കഞ്ചാവ് എത്തിക്കുന്നത്. ആലുവ, മുട്ടം, നെടുമ്പാശ്ശേരി, അങ്കമാലി, കാലടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വില്പന.