
കോതമംഗലം: നെല്ലിക്കുഴിയിൽ വിറ്റ ഭാഗ്യതാര ലോട്ടറിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. നെല്ലിക്കുഴിയിൽ പപ്പട നിർമ്മാണ തൊഴിലാളിയായ തൃശ്ശൂർ പുന്നയൂർക്കുളം പ്രാരത്ത് ബിബു രാജ് ( 52) ആണ് സമ്മാന ജേതാവ്.
പതിമൂന്ന് വർഷമായി നെല്ലിക്കുഴിയിൽ വാടക മുറിയിൽ പപ്പടം നിർമ്മിച്ച് വിൽപ്പന നടത്തിവരികയാണ് ബിബുരാജ്. ലോട്ടറിയെടുക്കുന്നത് പതിവാണ്. കഴിഞ്ഞ തിങ്കളാഴ്ചത്തെ നറുക്കെടുപ്പിലാണ് ഭാഗ്യം കടാക്ഷിച്ചത്.നെല്ലിക്കുഴിയിലെ പിള്ളേച്ചൻസ് ലോട്ടറി ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. രണ്ട് വർഷം മുമ്പ് അറുപത് ലക്ഷം രൂപയുടെ സമ്മാനം ബിബുരാജിന് ലഭിച്ചിരുന്നു.