court

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. നെയ്യാറ്റിൻകര കുടുംബ കോടതിയിലാണ് ഇന്ന് ഇ- മെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന്റെ പേരിൽ കോടതിയിലെ നടപടിക്രമങ്ങളൊന്നും നിർത്തിവച്ചിട്ടില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും ഭീഷണി സന്ദേശം എത്തിയിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയിൽ ഭീഷണി സന്ദേശമെത്തിയത്.