
കൊച്ചി: നാല് ലക്ഷം കോടി രൂപയിലധികം നിക്ഷേപ താത്പര്യം നേടി ഇന്ത്യൻ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണിയിൽ എൽ.ജി ഇലക്ട്രോണിക്‌സ് ചരിത്രം സൃഷ്‌ടിച്ചു. മൂന്ന് ദിവസത്തെ ഐ.പി.ഒയിൽ 7.13 കോടി ഓഹരികളുടെ വിൽപ്പനയാണ് ലക്ഷ്യമിട്ടതെങ്കിലും 385 കോടി അപേക്ഷകളാണ് ലഭിച്ചത്. മൊത്തം അപേക്ഷകളുടെ മൂല്യം 4.4 ലക്ഷം കോടി രൂപയിലെത്തി. എല്ലാ വിഭാഗങ്ങളിലും നിക്ഷേപകർ ഓഹരി വിൽപ്പനയോട് മികച്ച താത്പര്യം പ്രകടിപ്പിച്ചു. ബജാജ് ഫിനാൻസിന്റെ ഓഹരി വിൽപ്പനയിൽ ലഭിച്ച 3.24 ലക്ഷം കോടി രൂപയുടെ റെക്കാഡാണ് പുതുക്കിയത്.