
തിരുവനന്തപുരം:കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി. കടകംപള്ളി കൃഷിഭവനിൽ നടന്ന ജില്ലാതല ക്യാമ്പയിൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.അജയകുമാർ എസ്.എൻ.സുനിൽരാജിന് അംഗത്വ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എസ്.എ ജില്ലാ പ്രസിഡന്റ് പ്രമോദ് ജി.നായർ അദ്ധ്യക്ഷത വഹിച്ചു.
ട്രഷറർ മുഹമ്മദ് ഷാഫി,റസിയ,പി.ഷാജികുമാർ,അഭിലാഷ് ആർ.ജെ,ശ്യംരാജ്,നസീർഖാൻ തുടങ്ങിയവർ സംസാരിച്ചു.