tcs

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം ത്രൈമാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം 1.4 ശതമാനം ഉയർന്ന് 12,075 കോടി രൂപയിലെത്തി. ഓഹരി ഉടമകൾക്ക് 11 രൂപ ലാഭവിഹിതവും ടി.സി.എസ് പ്രഖ്യാപിച്ചു. വരുമാനം ഇക്കാലയളവിൽ 65,114 കോടി രൂപയാണ്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള ഇക്കാലയളവിൽ കമ്പനിയുടെ ജീവനക്കാരുടെ എണ്ണത്തിൽ 19,755 പേരുടെ കുറവുണ്ടായി.