dr-mohandas-

തി​രു​വ​ന​ന്ത​പു​രം​:​ ​ദീ​ർ​ഘ​കാ​ലം​ ​ശ്രീ​ചി​ത്ര​ ​തി​രു​നാ​ൾ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​ ​ഡ​യ​റ​ക്ട​റും​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്ര​ഥ​മ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​മാ​യി​രു​ന്ന​ ​ഡോ.​കെ.​ ​മോ​ഹ​ൻ​ദാ​സ് ​(81)അ​ന്ത​രി​ച്ചു.​ ​ഇ​ന്ന് ​വൈ​കി​ട്ട് 3.45​ന് ​ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.

ഭൗ​തി​ക​ദേ​ഹം​ ​ നാളെ ​രാ​വി​ലെ​ 8​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​ക്കും.​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ 11​ ​വ​രെ​ ​ശ്രീ​ചി​ത്ര​യി​ലെ​ ​അ​ച്യു​ത​മേ​നോ​ൻ​ ​സെ​ന്റ​റി​ൽ​ ​പൊ​തു​ദ​ർ​ശ​നം.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വ​സ​തി​യാ​യ​ ​ശ്രീ​കാ​ര്യം​ ​മ​ൺ​വി​ള​ ​പ​രു​ത്തി​ക്കു​ന്ന്‌​ ​പി.​ആ​ർ.​എ​ 202​ ​'​മി​റ​'​യി​ൽ​ ​കൊ​ണ്ടു​പോ​കും.​ ​വൈ​കി​ട്ട് 4​ന് ​തൈ​ക്കാ​ട് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ​ ​സം​സ്കാ​രം.

ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ​ ​(​യു.​എ.​ഇ​)​ ​ഡോ.​ഇ​ന്ദി​ര​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​ഡോ.​രാ​ധി​ക​ ​റാം​ ​മ​നോ​ഹ​ർ​ ​(​ന്യൂ​റോ​ള​ജി​സ്റ്റ്,​ ​ബം​ഗ​ളൂ​രു​),​ ​ഡോ.​അ​ര​വി​ന്ദ് ​നാ​രാ​യ​ൺ​ ​മോ​ഹ​ൻ​ദാ​സ് ​(​ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ​ ​റേ​ഡി​യോ​ള​ജി​സ്റ്റ്,​ ​യു.​എ​സ്.​എ​).​ ​മ​രു​മ​ക്ക​ൾ​:​ ​ഡോ.​റാം​ ​മ​നോ​ഹ​ർ​ ​(​എ​മ​ർ​ജ​ൻ​സി​ ​ഫി​സി​ഷ്യ​ൻ,​ ​ബം​ഗ​ളൂ​രു​),​ ​ഡോ.​ദീ​പി​ക​ ​(​കാ​ർ​ഡി​യോ​ള​ജി​സ്റ്റ്,​ ​യു.​എ​സ്.​എ​).

അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ൻ​ ​യൂ​ണി​വേ​ഴ്സി​റ്രീ​സി​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്നു​ ​മോ​ഹ​ൻ​ദാ​സ്.​ ​കോ​മ​ൺ​വെ​ൽ​ത്ത് ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​യൂ​ണി​വേ​ഴ്സി​റ്റീ​സി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​വെ​ല്ലൂ​ർ​ ​ക്രി​സ്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​മൈ​സൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലു​മാ​യി​രു​ന്നു​ ​വൈ​ദ്യ​പ​ഠ​നം.​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഫാ​ക്ക​ൽ​റ്രി​യാ​യ​ ​ശേ​ഷം​ ​ശ്രീ​ചി​ത്ര​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​റാ​യി​ ​ചേ​ർ​ന്നു.

1976​ൽ​ ​ശ്രീ​ചി​ത്ര​യി​ൽ​ ​ന​ട​ത്തി​യ​ ​ആ​ദ്യ​ത്തെ​ ​ഓ​പ്പ​ൺ​ ​ഹാ​ർ​ട്ട് ​ശ​സ്ത്ര​ക്രി​യ​യി​ൽ​ ​ചീ​ഫ് ​അ​ന​സ്തെ​റ്റി​സ്റ്റ് ​ആ​യി​രു​ന്നു.​ ​ഒ​രു​ ​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​ശ്രീ​ചി​ത്ര​യി​ലെ​ ​അ​ന​സ്തീ​ഷ്യ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്രൊ​ഫ​സ​റും​ ​വ​കു​പ്പ് ​മേ​ധാ​വി​യു​മാ​യി.​ 1993​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​ഡീ​നാ​യും​ 1994​ൽ​ ​ശ്രീ​ചി​ത്ര​യു​ടെ​ ​ഡ​യ​റ​ക്ട​റാ​യും​ ​നി​യ​മി​ത​നാ​യി.​ ​ഡ​യ​റ​ക്ട​റാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​കാ​ല​ത്ത് ​സ​മ​ഗ്ര​ ​എ​പ്പി​ലെ​പ്സി​ ​സെ​ന്റ​ർ,​ ​മൂ​വ്‌​മെ​ന്റ് ​ഡി​സോ​ർ​ഡ​ർ​സ് ​സെ​ന്റ​ർ,​ ​എം.​പി.​എ​ച്ച് ​കോ​ഴ്സ് ​തു​ട​ങ്ങി​യ​ ​പൊ​തു​ആ​രോ​ഗ്യ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​വ​ഹി​ച്ചു. മൂ​ന്നു​വ​ട്ടം​ ​ശ്രീ​ചി​ത്രാ​ ​ഇ​ൻ​സ്റ്റി​റ്ര്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ന്റെ​ ​ഡ​യ​റ​ക്ട​റാ​യി​രു​ന്നു.​ 2009​ ​ജൂ​ലാ​യി​ലാ​ണ് ​ഡ​യ​റ​ക്ട​ർ​ ​പ​ദ​വി​യൊ​ഴി​ഞ്ഞ​ത്.​ 2009​ ​ഡി​സം​ബ​റി​ൽ​ ​ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യാ​യി.​ ​അ​ക്കാ​ഡ​മി​ക്,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​മി​ക​വി​ന് ​യു.​കെ​യി​ലെ​ ​റോ​യ​ൽ​ ​കോ​ളേ​ജ് ​അ​ദ്ദേ​ഹ​ത്തി​ന് ​ഫെ​ലോ​ഷി​പ്പ് ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​ഇ​ത് ​ല​ഭി​ക്കു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ക്കാ​ര​നാ​ണ്.


ഡോ.​കെ.​ ​മോ​ഹ​ൻ​ദാ​സി​ന്റെ​ ​നി​ര്യാ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് നാളെ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പ​രീ​ക്ഷ​ ​ഒ​ഴി​കെ​ ​എ​ല്ലാ​ ​പ​രി​പാ​ടി​ക​ളും​ ​മാ​റ്റി​വ​ച്ചു.​ ​മൂ​ന്നു​ ​ദി​വ​സ​ത്തെ​ ​ഔ​ദ്യോ​ഗി​ക​ ​ദുഃ​ഖാ​ച​ര​ണ​വും​ ​പ്ര​ഖ്യാ​പി​ച്ചു.