
തിരുവനന്തപുരം: കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 17ന് മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2418317, 9744900536.