
ടെല്‍ അവീവ്: ലെബനനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇന്നലെ പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ സംഭരിച്ചിരുന്ന സ്ഥലത്തിനു നേർക്കായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അറിയിച്ചു. എംസേലേ ഗ്രാമത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ നിരവധി വാഹനങ്ങൾ നശിച്ചതുൾപ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.