
ഏത് പ്രായക്കാരും ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി നരയ്ക്കുന്നത്. ചെറിയ കുട്ടികൾക്ക് വരെ അകാല നര ബാധിക്കുന്നു. നരച്ച മുടി കറുപ്പിക്കാൻ പല പരീക്ഷണങ്ങളും നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡെെകൾ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ്. വില കൂടിയതും കുറഞ്ഞതുമായ നിരവധി കെമിക്കൽ ഡെെകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ വാങ്ങി ഉപയോഗിക്കുന്നതിന് മുൻപ് ഒരു കാര്യം ചിന്തിക്കുക, ഈ കെമിക്കൽ ഡെെകൾ ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്. ഇവയിൽ മിക്കവയും വിചാരിച്ച ഫലം തരില്ലെന്ന് മാത്രമല്ല ചിലപ്പോൾ നര ഇരട്ടിയാക്കുകയും ചെയ്യുന്നു. അതിനാൽ, പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതാണ് നല്ലത്. അതിന് ഒരു പൊടിക്കെെ നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം കഞ്ഞിവെള്ളം ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് ഒരു സ്‌പൂൺ കാപ്പിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കുറച്ച് ഷാംപൂ കൂടി ചേർത്ത് യോജിപ്പിക്കണം. കുളിക്കുമ്പോൾ ഈ മിശ്രിതം തലമുടിയിൽ പുരട്ടുക. അകാല നരയുടെ പ്രശ്നം ഉടനടി കുറയും. നര അകറ്റാനും മുടി കറുപ്പിക്കാനും ഈ മിശ്രിതം സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് നേരം ഉപയോഗിക്കുന്നതാണ് നല്ലത്.