
വിജയ് ദേവരകൊണ്ട- കീർത്തി സുരേഷ് ചിത്രം ആരംഭിച്ചു
പ്രശസ്ത ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രനും സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ. വിജയ് ദേവരകൊണ്ടയും, കീർത്തി സുരേഷും നായകനും നായികയുമായി രവികിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പ്രേമം എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്രം
കുറിച്ച ആനന്ദ് സി ചന്ദ്രൻ, ഭീഷ്മപർവ്വം, ഹെലൻ, പൂക്കാലം, ആനന്ദം, ക്രിസ്റ്റി, ബോഗയ്വില്ല, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. ഭ്രമയുഗത്തിന് ഇൗണം ഒരുക്കിയാണ് ക്രിസ്റ്റോ സേവ്യർ ശ്രദ്ധേ യനാകുന്നത്. സൂക്ഷ്മദർശിനി, 18 പ്ളസ്, മദനോത്സവം, ടർബോ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. റിലീസിന് ഒരുങ്ങുന്ന പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഇൗറേയുടെ സംഗീതവും ക്രിസ് റ്റോ സേവ്യർ ആണ് . അതേസമയം മാസ് മസാലയായി ഒരുങ്ങുന്ന വിജയ് ദേവരകൊണ്ട- കീർത്തി സുരേഷ് ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ തെലുങ്കിലെ പ്രമുഖ നിർമ്മാതാവായ ദിൽ രാജു ആണ് നിർമ്മാണം.