navya-nair

കോഴിക്കോട്: ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിലെത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമം. 'പാതിരാത്രി' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് സംഭവം നടന്നത്. നവ്യയോട് മോശമായി പെരുമാറുന്നത് നടൻ സൗബിൻ ഷാഹിർ തടയുന്നുമുണ്ട്. ശനിയാഴ്ച വെെകുന്നേരമാണ് പ്രമോഷൻ പരിപാടി നടന്നത്.

താരങ്ങളെ കാണാൻ വലിയ തിരക്കായിരുന്നു മാളിൽ അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാൾ നവ്യയെ സ്‌പർശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നവ്യയ്ക്ക് നേരെ നീണ്ട കെെ സൗബിൻ സാഹിർ ഉടൻ തന്നെ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപ്രതീക്ഷിതമായി തനിക്കെതിരെ ഉണ്ടായ അതിക്രമത്തിൽ രൂക്ഷമായ ഒരു നോട്ടത്തോടെയാണ് നവ്യ പ്രതികരിച്ചത്.

View this post on Instagram

A post shared by IndianCinemaGallery (@indiancinemagallery_official)


നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ഒക്ടോബർ 17നാണ് തിയേറ്ററിൽ എത്തുന്നത്. മമ്മൂട്ടി ചിത്രം പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന ചിത്രം ആണ്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്നു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാതിരാത്രി. കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, ഉദ്വേഗഭരിതമായ രംഗങ്ങളും കുടുംബബന്ധങ്ങളും ചേർത്തിണക്കിയാണ് കഥയുടെ വികാസം. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റു താരങ്ങൾ.തിരക്കഥ ഷാജി മാറാട്.