ss

തമിഴ്, തെലുങ്ക് ഭാഷകളിലായി ആറ് പുതിയ വെബ് സീരിസുകൾ നിർമ്മിക്കാൻ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. രണ്ടു സീരിസുകളിൽ മലയാള നായികമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ലവ് എന്ന വെബ് സീരിസിൽ എെശ്വര്യ ലക്ഷ്മി നായിക.

കത്തലിൽ സുതപ്പുവത് എപ്പടി, വായ് മൂടി പേശവും (സംസാരം ആരോഗ്യത്തിന് ഹാനികരം), മാരി, മാരി 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബാലാജി മോഹൻ ഒരുക്കുന്ന #ലവ് എന്ന റൊമാന്റിക് ഡ്രാമയിൽ അർജുൻ ദാസ് ആണ് നായകൻ.മേയ് 6 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൗന്ദര്യ രജനികാന്ത് നിർമ്മിക്കുന്ന സീരിസിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകൾ ചെന്നൈയിലും പോണ്ടിച്ചേരിയിലുമായി പൂർത്തിയായി. അവസാനത്തെ ഷെഡ്യൂൾ ആന്ധ്രയിൽ അടുത്തയാഴ്ച ആരംഭിക്കും.

സ്റ്റോൺ ബഞ്ച് പ്രൊഡക്ഷന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യം നിർമ്മിച്ച് ചാരുകേഷ് ശേഖർ സംവിധാനം ചെയ്യുന്ന ലെഗസി എന്ന സീരിസിൽ നിമിഷ സജയനും സ്വാസികയുമാണ് നായികമാർ. മാധവൻ, ഗൗതം കാർത്തിക്, കാന്താര ചാപ്റ്റർ 1 ൽ നെഗറ്റീവ് ടച്ച് വേഷമവതരിപ്പിച്ച ഗുൽഷൻ ദേവയ്യ എന്നിവരാണ് ഈ ഗ്യാംഗ്സ്‌റ്റർ ഡ്രാമയിലെ മറ്റ് പ്രധാന താരങ്ങൾ . കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഇന്ത്യൻ സിനിമയെന്ന നേട്ടം കൊയ്ത വിജയ് സേതുപതിയുടെ മഹാരാജയും തിയേറ്ററുകളിൽ നിന്ന് 100 കോടിക്ക് മുകളിൽ കളക്ട് ചെയ്ത ശേഷം നെറ്റ്ഫ്ലിക്സിൽ 14 ആഴ്ച ടോപ്പ്10 ൽ നിലയുറപ്പിച്ച ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന്റെയും മഹാവിജയമാണ് സൗത്ത് കണ്ടന്റുകൾക്ക് കൂടുതൽ പ്രാധാന്യം നല്കാൻ പ്രേരിപ്പിച്ചതെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ്(കണ്ടന്റ്) മോണിക്ക ഷെർഗാർ വ്യക്തമാക്കി.