ss

കേരളത്തിൽ 200 ലധികം സ്ക്രീനിൽ തുടരുന്നു

ആഗോള തലത്തിൽ 300 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രം "ലോക" മറ്രൊരു തിളക്കത്തിൽ കൂടി.കേരളത്തിൽ ഇരുന്നൂറിലധികം സ്‌ക്രീനിൽ പ്രദർശനം തുടരുന്ന ചിത്രം അമ്പതാം ദിവസം ആഘോഷിക്കാൻ ഒരുങ്ങുന്നു.ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച " ലോക - ചാപ്ട വൺ:ചന്ദ്ര" അഞ്ചാം വാരത്തിലും മലയാളത്തിൽ പുതു ചരിത്രമാണ് കുറിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ നിന്ന് മാത്രം 119 കോടിക്ക് മുകളിൽ ഇതിനോടകം ഗ്രോസ് കളക്ഷൻ നേടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായും ലോക മാറി.