
തിരുവനന്തപുരം: അര്‍ഹരായ ഒരു ലക്ഷം പേര്‍ക്ക് കൂടി ബിപിഎല്‍ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. അര്‍ഹരായ ആറു ലക്ഷം കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കനായതു അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വച്ച വ്യക്തികളില്‍ നിന്ന് അത് മാറ്റിയതിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് നഗരസഭയിലുള്ള മണക്കോട് വാര്‍ഡിലെ കാവിയോട്ടുമുകള്‍- പൊയ്കകുഴി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. നെടുമങ്ങാട് നഗരസഭയിലെ 26-ാം വാര്‍ഡില്‍ അമൃത് പദ്ധതി പ്രകാരം നവീകരിച്ച പുന്നവേലികോണം ചിറയുടെയും മുനിസിപ്പല്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുമങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കുമാര്‍, നെടുമങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. സതീശന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഹരികേശന്‍ നായര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വസന്തകുമാരി , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. സിന്ധു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.അജിത തുടങ്ങിയവര്‍ പങ്കെടുത്തു.