
നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വെെറലാകാറുണ്ട്. അതിൽ ഇന്ത്യക്കാരുടെ ചില കണ്ടുപിടിത്തങ്ങൾ നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പുരുഷന്മാരുടെ അടിവസ്ത്രം ഒരു ബാഗാക്കി മാറ്റിയ വീഡിയോയാണ് അത്. അതിനുള്ളിൽ പച്ചക്കറി വാങ്ങിയിടുന്നതും വീഡിയോയിൽ കാണാം.
വീഡിയോയുടെ തുടക്കത്തിൽ ചന്തയിൽ നിന്ന് പച്ചക്കറി വാങ്ങുന്ന ഒരു സ്ത്രീയെ കാണാം. പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം അടിവശം തുന്നിച്ചേർത്ത അടിവസ്ത്രത്തിലാണ് അവർ പച്ചക്കറി വാങ്ങുന്നത്. ആ ബാഗ് അവർ നീട്ടിയപ്പോൾ കച്ചവടക്കാരൻ അതിൽ പച്ചക്കറി ഇടുന്നുമുണ്ട്. പിന്നാലെ സ്ത്രീ ആ ബാഗ് കഴുത്തിൽ തൂക്കി പോകുന്നു.
അടിവസ്ത്രത്തിന്റെ അടിവശം തുന്നിച്ചേർത്ത ശേഷം അരക്കെട്ട് വരുന്ന ഭാഗത്ത് രണ്ടുവശത്തുമായി ഒരു സ്ട്രാപ്പ് തുന്നിച്ചേർത്തു. ഇത് കഴുത്തിലിട്ട് നടക്കാൻ കഴിയുന്ന വിധത്തിലാക്കി മാറ്റി. വീട്ടമ്മയുടെ ഈ കണ്ടുപിടിത്തം സോഷ്യൽ മീഡിയയിൽ ആകെ വെെറലാണ്. നിരവധി ലെെക്കും കമന്റും വരുന്നുണ്ട്. നിരവധിപേരാണ് വീട്ടമ്മയുടെ ബുദ്ധിയെ പ്രശംസിക്കുന്നത്. ചിലർ പൊട്ടിച്ചിരിക്കുന്ന സ്‌മെെലികളാണ് കമന്റും ചെയ്യുന്നത്. 'പുതിയ ബാഗിന്റെ കണ്ടുപിടിത്തം', 'സൂപ്പറായിട്ടുണ്ട്', ' പ്ലാസ്റ്റിക് ബാഗിനെ ഉപയോഗിക്കുന്നില്ലല്ലോ,' ' വളരെ നല്ല ബുദ്ധിയാണ്' - ഇങ്ങനെ പോകുന്നു കമന്റുകൾ.