
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഒക്ടോബർ 15 കന്നി 29 ബുധനാഴ്ച.
(പുലർന്ന ശേഷം 11 മണി 59 മിനിറ്റ് 31 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം)
അശ്വതി: കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, ദേവാലയ ദർശന ഭാഗ്യം, കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികൾ ഉണ്ടാകും, രോഗശാന്തി.
ഭരണി: ആഡംബര ഭ്രമം ധനചെലവ് വരുത്തി വയ്ക്കും, അഭിമാനക്ഷതം വരാതെ നോക്കണം, ധനനഷ്ടം വരും, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ,പ്രയാസങ്ങൾ, കുടുംബകലഹം.
കാർത്തിക : സ്ത്രീകളെ വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്, സമയത്തിനു ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങളെ നേരിടേണ്ടിവരും.
രോഹിണി: ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടും, കൃഷിയിൽ നിന്നും ധനലാഭം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.
മകയിരം: ദൂരയാത്രാക്ലേശം, മംഗല്യത്തിന് കാലതാമസമോ തടസമോ വരും, അലസത നഷ്ടങ്ങൾ വരുത്തും, സ്വന്തം തീരുമാനങ്ങൾ കൂടെക്കൂടെ മാറ്റുന്നതിന് യാതൊരു മടിയും കാണില്ല.
തിരുവാതിര: പൊതുജനാനുകൂല്യം, അധികാരികളുടെ പ്രീതി എന്നിവ ലഭിക്കും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും, അത്യാവശ്യ ഘട്ടത്തിൽ അയൽസഹായം ലഭിക്കും.
പുണർതം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം, അന്യരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും ഉണ്ടാകും.
പൂയം: കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, പലരിൽ നിന്നും സഹായ സഹകരണങ്ങൾ, ഭാര്യാഗുണം.
ആയില്യം: ദൈവീകചിന്ത ഉടലെടുക്കും, വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം സുഖവും സമാധാനവും, ജനപ്രീതിയും അംഗീകാരവും വർദ്ധിക്കും, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.
മകം: ധനപരമായി നല്ല സമയം, അന്യദേശത്തുനിന്നും ശുഭ വാർത്തകൾ ശ്രവിക്കും, ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നവർക്ക് അവയൊക്കെ മാറി സമയം അനുകൂലമാകും.
പൂരം: കുടുംബ സുഖം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി കൈവരിക്കാൻ സാധിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും.തൊഴിലിലും കലാരംഗത്തും പുതിയ അവസരങ്ങൾ തേടിയെത്തും.
ഉത്രം: രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് വിജയം, പഠന കാര്യങ്ങളിൽ ഉന്മേഷക്കൂടുതൽ, എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കാൻ യോഗം, നിയമപരമായി ആനുകൂല്യങ്ങൾ ലഭിക്കും.
അത്തം: ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു തീർക്കും, പേരും പെരുമയും വർദ്ധിക്കും, കലാരംഗത്തുള്ളവർക്ക് നേട്ടം.
ചിത്തിര: അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി, വന വിഭവങ്ങൾ മുഖേന ധനവരവ്, സാങ്കേതിക സ്ഥാപനത്തിൽനിന്ന് പ്രത്യേക പരിഗണന, മംഗളകർമ്മത്തിന് മുൻകൈയെടുക്കും, ഭക്ഷണസൗഖ്യം.
ചോതി: സ്വത്ത് സമ്പാദന യോഗം, സ്ഥിരവരുമാനം കൂടുന്നതിന് സാദ്ധ്യത, അധികാരസ്ഥാനത്ത് തിരിച്ചുവരവ് നടത്തും, ഹോട്ടൽ മേഖലയിൽ നേട്ടം, മേലുദ്യോഗസ്ഥനുമായുള്ള സൗന്ദര്യപ്പിണക്കം മാറും.
വിശാഖം: ജോലിക്കാര്യത്തിൽ പ്രതീക്ഷ നൽകുന്ന അറിയിപ്പ് ലഭിക്കും. സ്വദേശത്ത് ഐശ്വര്യമുള്ള ഗൃഹം സ്വന്തമാക്കാൻ യോഗം, കായികരംഗത്ത് അംഗീകാരം, വ്യക്തിഗത മികവിന് അംഗീകാരം.
അനിഴം: തൊഴിലിൽ മേന്മയുണ്ടാകും, അച്ചടക്കമുള്ള ജോലിക്കാരെ കണ്ടെത്തും, നിയമ യുദ്ധത്തിൽ വിജയം, വാഹന ഏജൻസിയിൽ നേട്ടം.
കേട്ട: പെൻഷൻ ആനുകൂല്യത്തിനുള്ള പേപ്പറുകൾ ശരിയാകും, ദൂരദേശത്തുനിന്ന് സമ്മാനം ലഭിക്കും, മേലുദ്യോഗസ്ഥന്റെ സമീപനത്തിൽ ഗുണകരമായ മാറ്റം, ചിട്ടി ഇടപാടിൽ നേട്ടം, സഹോദര സഹായം ഉണ്ടാകും.
മൂലം: പ്രശ്നങ്ങൾ രൂക്ഷമാകും, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും, കുടുംബപരമായി അസ്വസ്ഥതകൾ, പണം ചെലവഴിക്കുന്ന കാര്യത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ ഏറെ കഷ്ടപെടും.
പൂരാടം: സഹോദരിൽനിന്നും പ്രയാസങ്ങൾ, ശത്രു ദോഷം, രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്, ജോലി സംബന്ധിച്ച് ദൂരയാത്ര, ആരോഗ്യ പ്രശ്നങ്ങൾ, സഹായിച്ചവർ അവശ്യ സമയത്ത് ഉപകരിക്കില്ല.
ഉത്രാടം:മറ്റുള്ളവരുടെ ചതിയിലകപ്പെടും, സ്ഥാനചലനം, തരം താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, ഗുരുസ്ഥാനീയരുടെ കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾക്ക് അന്തിമരൂപം കൊടുക്കുക.
തിരുവോണം: ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, മാതാവിന് ധനലാഭം, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, വായനാശീലം വർദ്ധിക്കും, ദാനകർമ്മങ്ങൾ നടത്തും, ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും.
അവിട്ടം: കർഷകർക്ക് ലാഭം, ഗുണാനുഭവങ്ങൾ, സ്വന്തം തൊഴിൽ സ്ഥാപനത്തിന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും, ആകർഷകമായി സംസാരിക്കും.
ചതയം: അകന്നുകഴിഞ്ഞവർ അടുത്ത് വരും, വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും, അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളിൽ വിജയം.
പൂരുരുട്ടാതി: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, വാഹനസുഖം,യാത്രാഗുണം.
ഉതൃട്ടാതി: സ്വബുദ്ധിക്കനുസരിച്ചു പെരുമാറും, കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ചിന്താശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും.
രേവതി: ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, ആഗ്രഹപ്രാപ്തി, യാത്രയിൽ നേട്ടം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ബിസിനസിൽ നിന്നും മികച്ച നേട്ടം, വിനോദയാത്ര നടത്തും.