womb

ലണ്ടൻ: ഫിലിം ഫെസ്റ്റിവലിലെ 15 മിനിറ്റു മാത്രം ദൈർഘ്യമുള്ള കുഞ്ഞ് സിനിമയാണ് ന്യൂസിലൻഡിൽ നിന്നെത്തിയ “Womb”. മാവോരി വംശജയായ ഒരു പെൺ കുഞ്ഞിനെ വളർത്താനുള്ള അവകാശം കൈവശം വച്ചിരിക്കുന്ന യാഥാസ്ഥിതികരായ ഇംഗ്ലീഷുകാർ അവരുടെ രീതിക്കനുസരിച്ചാണ് കുട്ടിയെ വളർത്തുന്നത്. കുട്ടിക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രമേ അവളുടെ അമ്മയെ കാണാൻ കഴിയൂന്നുള്ളു.

ഇങ്ങനെ വരുന്ന അമ്മയോടൊപ്പം ചുരുങ്ങിയ സമയം ചെലവിടുന്ന കുട്ടിയുടെ പൊക്കിൾക്കൊടി ബന്ധം വരച്ചിടുന്ന ചിത്രമാണ് “ഗർഭപാത്രം”. കുട്ടിയെ വളർത്താനുള്ള അവകാശം കോടതിയിൽ എത്തുമ്പോൾ ഇംഗ്ലീഷുകാരുടെ പക്ഷത്തേക്ക് മാറുന്ന നിയമ വ്യവസ്ഥയെ ആണ് ഇവിടെ മാവോരി വംശജയായ കുടുംബം നേരിടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഹൃദ്യമായ ഒരു സിനിമ, അതാണ് ഇരാ ഹെറ്റരാക സംവിധാനം ചെയ്ത വോംബ് എന്ന ചിത്രം. ഈ ചിത്രം ലണ്ടൻ ഫിലിം ഫെസ്റ്റിവൽ സൈറ്റിൽ ഇപ്പോൾ സൗജന്യമായി കാണാനാകും, പ്രത്യേകിച്ച് ബ്രിട്ടനിലുള്ളവർക്ക്.

ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങൾ കാണാൻ 020 7928 3232 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വെബ് സൈറ്റിൽ നോക്കാം.