
റോഡരികിലൂടെ നടന്ന ദമ്പതികൾക്ക് കിട്ടിയ ഒരു നീല നിറമുള്ള മുട്ടയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ഒരു പാർക്കിലാണ് സംഭവം നടന്നത്. പാർക്കിനടുത്തായി കുറച്ച് ഇലകൾ കൂടിക്കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ ഉള്ളത്. ഈ ഇലകളുടെ അടിയിൽ കിടന്ന മുട്ട ദമ്പതികളുടെ ശ്രദ്ധയിൽ പെടുന്നുണ്ട്.
കോഴിമുട്ടയെക്കാൾ വലുപ്പമുള്ള മുട്ട അവർ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഒരു യമു പക്ഷിയുടെ മുട്ടയാണ് ഇതെന്ന് തിരിച്ചറിഞ്ഞ അവർ ഇതിന് പരിചരിക്കുന്നു. ഇൻകുബേറ്ററിൽ സൂക്ഷിച്ച മുട്ട 50-ാം ദിവസമാണ് വിരിയുന്നത്. തുടർന്ന് കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ആ എമു വളരുന്നതും വീഡിയോയിൽ കാണാം. അവർ ആ എമുവിന് 'ചിക്കൻ ബ്ലൂ' എന്നാണ് പേരിട്ടത്.
വളരെ പെട്ടെന്ന് തന്നെ കുടുംബത്തിലെ എല്ലാവരുമായി എമു അടുക്കുന്നതും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. ദമ്പതികൾ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ 10ലക്ഷം പേരാണ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്.