
വീട്ടിനുള്ളിൽ എലി കയറിക്കൂടിയാൽ പിന്നെ അവയെ തുരത്താൻ വളരെ പ്രയാസമാണ്. എത്രശ്രമിച്ചാലും അവയുടെ ശല്യം കുറയ്ക്കാൻ കഴിയില്ല. തുണി, ഭക്ഷണങ്ങൾ, പച്ചക്കറി, പലചരക്ക് തുടങ്ങിയ ഒരു സാധനങ്ങളും പിന്നെ വീട്ടിൽ വയ്ക്കാൻ പറ്റില്ല. ഇവയെല്ലാം എലി നശിപ്പിക്കുന്നു. എലിയുടെ ശല്യം കൂടിയാൽ വീട്ടിലുള്ളവർക്ക് എലിപ്പനി വരെ വരാം.
അതിനാൽ ഇവയെ തുരത്താൻ പല വഴികളും നോക്കുന്നവരാണ് നമ്മളിൽ പലരും. മാർക്കറ്റിൽ ഇതിനായി വിലകൂടിയ പല സാധനങ്ങളുമുണ്ട്. എന്നാൽ എലിവിഷവും കേക്കുമെല്ലാം കുട്ടികളുള്ള വീട്ടിൽ അപകടമാണ്. പ്രകൃതിദത്തമായ രീതിയിൽ എലിയെ വീട്ടിൽ നിന്ന് തുരത്താൻ കഴിയും. അത് പലർക്കും അറിയില്ല. വളരെ എളുപ്പത്തിൽ എലിയെ തുരത്താൻ കഴിയുന്ന ഒരു പൊടിക്കെെ നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്‌പൂൺ ഗോതമ്പ് പൊടിയെടുക്കുക. ശേഷം അതിലേക്ക് ഒരു സ്‌പൂൺ കടലമാവും കുറച്ച് വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി അതിൽ നാല് പച്ചമുളക് ചതച്ചത് കൂടി ചേർക്കണം. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഈ മാവ് കുഴച്ചെടുക്കുക. ഇനി ഇവ ചെറിയ ഉരുളകളാക്കിയെുക്കണം. ഈ ഉരുളകൾ എലി ശല്യം രൂക്ഷമായ ഇടങ്ങളിൽ വയ്ക്കുക. എലികൾ അവിടെ നിന്ന് പമ്പകടക്കും.