palm

ജ്യോതിഷ ശാസ്‌ത്രം പോലെതന്നെ ഏറെപേർക്കും വിശ്വാസമുള്ള ഒന്നാണ് ഹസ്‌തരേഖാ ശാസ്‌ത്രം. കൈവെള്ള, രേഖകൾ, രൂപങ്ങൾ എന്നിവ നിരീക്ഷിച്ച് അതിലെ ഓരോ വ്യക്തിയുടെയും സവിശേഷതകളും പ്രത്യേകതകളും പ്രവചിക്കാൻ ഹസ്‌തരേഖാ ശാസ്‌ത്രത്തിലൂടെ സാധിക്കും. ഹസ്‌തരേഖാ ശാസ്‌ത്ര പ്രകാരം കയ്യിലെ ചില രേഖകളും ചിഹ്നങ്ങളും ആ വ്യക്തിയുടെ ഭാഗ്യത്തെയും വിജയത്തെയും സൂചിപ്പിക്കുമെന്നാണ് വിശ്വാസം. അത്തരത്തിൽ ഒന്നാണ് ഹാഷ്‌ടാഗ് ( # )പോലുള്ള ചിഹ്നം. ഈ ചിഹ്നം കയ്യിലുണ്ടെങ്കിൽ അവർ അതീവ ഭാഗ്യശാലികളാണ്. ഐശ്വര്യവും സമൃദ്ധിയും ഇവരെ തേടിയെത്തും.

കൈവെള്ളയിൽ ഈ അടയാളമുള്ളവർ തൊഴിലിൽ ഉയർന്ന സ്ഥാനത്തെത്തും. ജീവിതത്തിൽ ഏറെ നേട്ടങ്ങളുണ്ടാകും. ചൂണ്ടുവിരലിന് താഴെയായി ഈ ചിഹ്നമുള്ളവർക്ക് ജീവിതത്തിൽ ഒരിക്കലും സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വരില്ല. ചെറുവിരലിന് താഴെയാണെങ്കിൽ കീർത്തിയും അംഗീകാരവും നിങ്ങളെ തേടിയെത്തും. നടുവിരലിന് താഴെയാണ് ഈ അടയാളമുള്ളതെങ്കിൽ അവർ ഉന്നത സ്ഥാനത്തോ സ്ഥാപനങ്ങളുടെ തലപ്പത്തോ എത്തും.

മോതിരവിരലിൽ ഈ അടയാളമുള്ളവർക്ക് സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ജീവിതം ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങളെയെല്ലാം ബുദ്ധികൊണ്ട് മറികടക്കാൻ കഴിവുള്ളവർ കൂടിയാണ്. അതിനാൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇവർക്ക് ഭാഗ്യമുണ്ട്. ചെറുവിരലിലാണ് ഹാഷ്‌ടാഗ് അടയാളം ഉള്ളതെങ്കിൽ ഇവർ അതീവ ഭാഗ്യശാലികളാണ്. കർമരംഗത്ത് വലിയ വിജയങ്ങൾ സ്വന്തമാക്കുന്ന ഇവർ മറ്റുള്ളവരെ സഹായിക്കാൻ ഏറെ ഇഷ്‌ടമുള്ളവരാണ്.