
ആരും പരീക്ഷിക്കാത്ത തരം അടിവസ്ത്രം പുറത്തിറക്കി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ബിസിനസുകാരിയും ശതകോടീശ്വരിയും സോഷ്യൽ മീഡിയ താരവുമായ കിം കർദാഷിയാൻ. കിമ്മിന്റെ ഷേപ്പ്‌വെയർ കമ്പനിയായ സ്‌കിംസ് 'ഫോക്‌സ് ഹെയർ പാന്റി' ( കൃത്രിമ മുടി കൊണ്ടുള്ള അടിവസ്ത്രം) പുറത്തിറക്കിയാണ് വാർത്തകളിൽ ഇടം നേടുന്നത്. 32 ഡോളറാണ് (3100 രൂപ) ഇതിന്റെ വില. ചൊവ്വാഴ്‌ച പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ അടിവസ്ത്രം മുഴുവൻ വിറ്റഴിക്കപ്പെട്ടു.
സ്വകാര്യ ഭാഗത്തെ രോമം കൊണ്ടാണ് അടിവസ്ത്രം തയ്യാറാക്കിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചുവപ്പ് ഉൾപ്പെടെ 12 നിറങ്ങളിലാണ് ഈ നേരിയ അടിവസ്ത്രം ലഭ്യമാകുന്നത്. നേരെയുള്ളതോ ചുരുണ്ടതോ ആയ മുടിയുള്ള അടിവസ്ത്രം തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.
തങ്ങൾ ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ഞെട്ടിക്കുന്ന പാന്റി. സൂപ്പർ ഷിയർ, സ്ട്രെച്ച് മെഷിൽ കൈകൊണ്ട് നിർമ്മിച്ച ഈ സ്ട്രിംഗ് തോംഗിൽ പന്ത്രണ്ട് വ്യത്യസ്ത ഷേഡ് വേരിയേഷനുകളിലായി ചുരുണ്ടതും നേരായതുമായ മുടിയുള്ളവ ലഭ്യമാണ്. ഇലാസ്റ്റിക് സൈഡ് സ്ട്രാപ്പുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വലുപ്പത്തിന് അനുയോജ്യം. ഈ പാന്റിക്ക് മുൻവശത്ത് ഷിയർ മെഷ് (82 ശതമാനം പോളിമൈഡ്, 18 ശതമാനം ഇലാസ്റ്റെയ്ൻ) ഉണ്ട്. ഇലാസ്റ്റിക് സൈഡ് സ്ട്രാപ്പുകളുള്ള കൃത്രിമ മുടിയും തോംഗ് ബാക്ക് കവറേജും നൽകുന്നുവെന്ന് വെബ്‌സൈറ്റിൽ പറയുന്നു. കിമ്മിന്റെ പുതിയ ഉത്പന്നത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഉത്പന്നത്തെ വിമർശിച്ചും കയ്യടിച്ചുമാണ് കമന്റുകൾ നിറയുന്നത്.