
ദുരിതങ്ങളും തടസവും മാറി സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്നവർ വീട് നിർമ്മിക്കുന്ന സമയത്ത് വാസ്തു വിധികൾ കൃത്യമായി പാലിച്ചിരിക്കണം. വാസ്തു പാലിച്ചുള്ള വീട് ദോഷങ്ങളൊന്നും വരുത്തില്ലെന്ന് മാത്രമല്ല സമൃദ്ധി കൊണ്ടുവരുകയും ചെയ്യും. വീട് നിർമ്മാണ സമയം മാത്രം വാസ്തുനോക്കിയാൽ പോരാ. മുറികളിൽ പെയിന്റ് ചെയ്യുമ്പോഴും വാസ്തുനോക്കുന്നത് നല്ലതാണ്. വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിൽ പെയിന്റ് ചെയ്താൽ അവിടെ സന്തോഷവും ഐശ്വര്യവും ഇരട്ടിയായി വർദ്ധിക്കും.
തെക്ക് പടിഞ്ഞാർ ദിശയിലെ മാസ്റ്റർ ബെഡ്‌റൂമിന് ഇളം പർപ്പിൾ അല്ലെങ്കിൽ ഇളം നീല നിറം നൽകുന്നതാണ് നല്ലത്. അതിഥികൾ താമസിക്കുന്ന മുറിയിൽ വെള്ള നിറം അടിക്കുന്നതാണ് നല്ലതെന്ന് വാസ്തുവിൽ പറയുന്നു. ഇത് ശുഭകരമായ ഫലങ്ങൾ നൽകും. അടുക്കളയിലെ ചുവരുകൾക്ക് ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറം നൽകുന്നതാണ് നല്ലത്. ചുവപ്പ് ലക്ഷ്മിദേവിയുടെ പ്രിയപ്പെട്ട നിറമായി കണക്കാക്കുന്നു. അന്നപൂർണ്ണ ദേവിയും ലക്ഷ്മിദേവിയും ഒരു രൂപമാണ്. അതിനാൽ വീട്ടിൽ എപ്പോഴും സമൃദ്ധി കൊണ്ടുവരുമെന്നാണ് വിശ്വാസം. വീടിന് വെള്ള, ഇളം മഞ്ഞ, ഓറഞ്ച്, ആകാശനീല, ഇളം പിങ്ക് എന്നീ നിറങ്ങൾ ശുഭകരമാണ്.
കിഴക്ക് ദർശനമുള്ള വീടുകളിൽ വെള്ള, വെള്ളി, സ്വർണം നിറങ്ങളിലെ പെയിന്റ് ഉപയോഗിക്കുന്നതാണ് ഉത്തമം. വെള്ള ശാന്തിയുടെയും സമാധാനത്തിന്റെയും നിറമാണ്. വീട്ടിൽ തർക്കങ്ങളും കലഹങ്ങളും ഒഴിഞ്ഞുനിൽക്കാൻ ഇത് സഹായിക്കും. നിഷേധാത്മകമായ ഊർജത്തെ ഒഴിവാക്കാനും വെള്ള പെയിന്റ് സഹായിക്കും. ഭിത്തികളിൽ സ്വർണനിറത്തിലുള്ള പെയിന്റടിച്ചാൽ ജീവിതത്തില്‍ ശുഭാപ്തിവിശ്വാസവും സന്തോഷവും കൊണ്ടുവരും. ഇത് അധികാരത്തിന്റെ നിറമാണ്. അതിനാല്‍ ഇത് ഉന്നത സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്.