
ന്യൂയോർക്ക്: ലോകത്തിലെ പ്രമുഖ ടെക്നോളജി കമ്പനിയായ ആമസോൺ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് ആലോചന. എത്ര ജീവനക്കാർക്കാണ് തൊഴിൽ നഷ്‌ടമാകുന്നതെന്ന് വ്യക്തമായിട്ടില്ല. നിർമ്മിത ബുദ്ധി(എ.ഐ) സേവനങ്ങൾ ഉൾപ്പെടുത്തി ആമസോണിനെ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇന്ത്യയിൽ ടി.സി.എസും ആക്സഞ്ചറുമടക്കമുള്ള കമ്പനികളും ജീവനക്കാരെ ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ്.