അഗളി : പാലക്കാട് അഗളിയിൽ കഞ്ചാവ് കൃഷി നശിപ്പിച്ചു. പുതൂർ‌ പൊലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റിലുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. കേരള ഭീകര വിരുദ്ധ സേനയും പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും റെയ്ഡിൽ പങ്കെടുത്തു. അട്ടപ്പാടിയിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കൃഷി ചെയ്തവരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.