
വാഷിംഗ്ടൺ: ' അവർ എന്റെ മുടി കളഞ്ഞു ! എന്റെ തലയ്ക്ക് മുകളിൽ ഒരു കിരീടം പോലെ പൊങ്ങിക്കിടക്കുന്ന എന്തോ ഒന്ന് ചെറുതായി കാണാം. ശരിക്കും വിചിത്രം തന്നെ....എന്റെ ഏറ്റവും മോശം ചിത്രം"... ടൈം മാഗസിന്റെ പുതിയ കവറിൽ പ്രത്യക്ഷപ്പെട്ട തന്റെ ചിത്രത്തെ വിമർശിച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളാണിത്. ഗാസയിലെ യുദ്ധ പരിഹാരത്തിന് ട്രംപ് നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുന്ന കവറിൽ അദ്ദേഹത്തിന്റെ ലോ ആംഗിൾ ഷോട്ടിലെ ചിത്രം ഉൾപ്പെടുത്തിയതാണ് വിമർശനത്തിന് വഴിയൊരുക്കിയത്.