
അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി നിര്യാതയായി. 95 വയസായിരുന്നു. പരേതനായ ഭാസ്കരന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി.എസ് ഗംഗാധരൻ, വി.എസ് പുരുഷൻ.