ambulance

തിരുവനന്തപുരം: 25കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടും. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ (25)​ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്.

കഴിഞ്ഞ ദിവസമാണ് അമൽ ബാബുവിന് അപകടം സംഭവിച്ചത്. അമൽ ബാബുവിന്റെ മറ്റ് അവയവങ്ങൾ ആറുപേർക്ക് കൂടി തുണയാകും. കരൾ,​ പാൻക്രിയാസ്,​ വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കിംസിൽ നടക്കുന്ന ശസ്ത്രക്രിയ പൂർത്തിയാക്കി പത്ത് മണിയോടെയായിരിക്കും എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് കൊണ്ട്പോകും.