pm-modi

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ‌ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിന് അനുമതി നൽകിയെന്നും അദ്ദേഹം എക്സ് പേജിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

'പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ ഭയപ്പെടുന്നു.

  1. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിന് അനുമതി നൽകി.
  2. ഇരുവരും അഭിനന്ദന സന്ദേശങ്ങൾ അയയ്ക്കാറുണ്ട്.
  3. ധനമന്ത്രിയുടെ അമേരിക്ക സന്ദർശനം റദ്ദാക്കി.
  4. ഷാം എൽ-ഷെയ്ഖിനെ ഒഴിവാക്കി.
  5. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമാണിത്.'- രാഹുൽ കുറിച്ചു.

PM Modi is frightened of Trump.

1. Allows Trump to decide and announce that India will not buy Russian oil.
2. Keeps sending congratulatory messages despite repeated snubs.
3. Canceled the Finance Minister’s visit to America.
4. Skipped Sharm el-Sheikh.
5. Doesn’t contradict him…

— Rahul Gandhi (@RahulGandhi) October 16, 2025

'റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചെെനയെയും ഇതേ കാര്യം ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും'- എന്നാണ് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇറക്കുമതി ഉടനടി നിർത്താൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന് മോദി അത്തരമൊരു ഉറപ്പുനൽകിയോ എന്ന ചോദ്യത്തിന് വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.