mamitha-baiju

തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന 'ഡ്യൂഡ്' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ വെെറലായിരുന്നു. മൂന്ന് മില്യൺ വ്യൂസാണ് ഇതിനോടകം ട്രെയിലർ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ചിത്രത്തിന്റെ ട്രെയിലറിൽ നിന്നുള്ള ഒരു രംഗം മമിതയും പ്രദീപും റിക്രിയേറ്റ് ചെയ്യുന്നതാണ് അത്. പ്രദീപിന്റെ കവിളിൽ പിടിച്ച് മമിത വലിക്കുന്ന രംഗം റോൾ മാറ്റിയാണ് ഇരുവരും ചെയ്യുന്നത്. മമിതയുടെ കവിളിലും മുടിയിലും പ്രദീപ് പിടിച്ചുവലിക്കുന്നതും ഇത് ക്യൂട്ടല്ലെന്ന് നടി പറയുന്നതും വീഡിയോയിൽ ഉണ്ട്. സിനിമയിലെ ഡയലോഗ് തന്നെയാണ് മമിത പറയുന്നത്.

#PradeepRanganathan and #MamithaBaiju Recreating the "Cute ah ila" Scene from #Dude Trailer..😅💥

pic.twitter.com/dNEM4H8OYf

— Laxmi Kanth (@iammoviebuff007) October 15, 2025

നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' എന്ന ചിത്രത്തിൽ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് മറ്റ് താരങ്ങൾ. സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം വൈറലാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.