sharukh-khan

ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി എന്നിവർ അഭിനയിച്ച ബോളിവുഡിലെ എക്കാലത്തെയും പ്രണയ ചിത്രങ്ങളിലൊന്നാണ് 'കുച്ച് കുച്ച് ഹോത്താ ഹേ'. ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് 27 വർഷം തികഞ്ഞിരിക്കുന്നു. ഈ സമയത്ത് സിനിമയുടെ സെറ്റിൽ നിന്നുള്ള അപൂർവ്വ നിമിഷങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകാൻ കരൺ ജോഹർ.

ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങളാണ് കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്. '27 വർഷങ്ങൾ!!! 'കുച്ച് കുച്ച് ഹോത്താ ഹേ'യുടെ സെറ്റിൽ നിന്നുള്ള മനോഹരമായ ചില ഓർമ്മകൾ... സ്നേഹവും, തമാശകളും, സന്തോഷവും നിറഞ്ഞ സെറ്റായിരുന്നു അത്. ഈ സിനിമയ്ക്ക് നിങ്ങൾ തുടർന്നും നൽകുന്ന സ്വീകാര്യതയ്ക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു'. -കരൺ ജോഹർ കുറിച്ചു.

ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ആരാധകരും പ്രതികരണവുമായി എത്തി. ഒരു മാസ്റ്റർ പീസ്. കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയെന്ന് ചിലർ‌ കുറിച്ചു. കുട്ടികൾ അടക്കമുള്ള എല്ലാവരും സിനിമ ഇന്നും ഇഷ്ടപ്പെടുന്നുണ്ടെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

1998-ൽ പുറത്തിറങ്ങിയ 'കുച്ച് കുച്ച് ഹോത്താ ഹേ' ഒരു തലമുറയുടെ പ്രണയ സങ്കല്പങ്ങളെത്തന്നെയാണ് മാറ്റിയെഴുതിയത്. വൻ ഹിറ്റായി മാറിയ ചിത്രം 27 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഇഷ്ട സിനിമായായി തുടരുന്നു. സിനിമയിലെ മറക്കാനാവാത്ത സംഭാഷണങ്ങളും രംഗങ്ങളും സ്റ്റൈലിഷായി അവതരിപ്പിച്ച രീതിയുമെല്ലാം ഇന്നും ആരാധകരുടെ മനസിൽ തങ്ങി നിൽക്കുന്നു.

View this post on Instagram

A post shared by Karan Johar (@karanjohar)