archana-kavi

ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളു‌ടെ പ്രിയങ്കരിയായി മാറിയ നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ വിവാഹിതയാകുന്നുവെന്ന് താരം സൂചന നൽകിയിരുന്നു.

ധന്യ വർമ്മയുടെ അഭിമുഖത്തിൽ തന്റെ വരനെക്കുറിച്ച് അർച്ചന കവി വെളിപ്പെടുത്തിയിട്ടുണ്ട്. 'കണ്ണൂരിൽ എന്റെ വീടിന്റെ നിർമാണം നടക്കുകയായിരുന്നു. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ആ സമയത്ത് ഇടയ്ക്ക് ഡേറ്റിംഗ് ആപ്പ് നോക്കും. വെറുതെ ഒരു ടൈം പാസിന് സംസാരിക്കാം എന്ന രീതിയിലായിരുന്നു ആപ്പ് നോക്കിയത്. എന്നാൽ ഞങ്ങൾ പെട്ടെന്ന് കണക്‌ടായി. എങ്ങനെയായിരിക്കും ഒരുമിച്ചുള്ള ജീവിതം എന്നായിരുന്നു സംസാരിച്ചത്. ഞാനെന്റെ എല്ലാ ട്രോമകളും പങ്കുവച്ചു. ഒരു മകളെ രാജകുമാരിയെ പോലെ പരിഗണിക്കണമെന്ന് പറഞ്ഞ ഒരേയൊരു പുരുഷൻ റിക്ക് ആണ്. എന്നോട് വളരെ നന്നായി പെരുമാറി. മറ്റൊരാളും എന്നോടിങ്ങനെ പെരുമാറിയിട്ടില്ല.

മുൻപ് ഒരാളുമായി അടുത്തിരുന്നു. അയാൾ അയാളുടെ മാതാപിതാക്കളെ കാണാൻ പറഞ്ഞു. അവർ വളരെ മോശമായാണ് എന്നോട് സംസാരിച്ചത്. എന്നാൽ എന്റെ മാതാപിതാക്കളെ നീ ഡീൽ ചെയ്യേണ്ട എന്നാണ് റിക്ക് എന്നോട് പറഞ്ഞത്. തന്റെ മാതാപിതാക്കൾ തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. റിക്കിന്റെ മാതാപിതാക്കൾ വളരെ നല്ലവരാണ്. റിക്കിന്റേത് ആദ്യ വിവാഹമാണ്'- എന്നാണ് അഭിമുഖത്തിൽ നടി പറഞ്ഞത്.