
അഹാന കൃഷ്ണയും കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരമാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പുതിയൊരു വാഹനം അഹാന സ്വന്തമാക്കിയിരുന്നു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടുത്തിടെ ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡ് അഹാനയും അമ്മ സിന്ധുവും സഹോദരിമായ ഇഷാനിയും ഹൻസികയും ചേർന്ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും യാത്ര ചെയ്യുന്ന സമയത്ത് തങ്ങൾക്ക് വേണ്ടി സാരികൾ വാങ്ങുമ്പോൾ എക്സ്ട്രാ പീസുകളെടുത്ത് വിൽപന നടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. അതിനാൽത്തന്നെ വളരെ ലിമിറ്റഡ് സാരികളാണ് വിൽക്കുന്നത്. എന്നാൽ ഇവയ്ക്കൊക്കെ വളരെ വിലക്കൂടുതലാണെന്നും സാധാരണക്കാർക്ക് വാങ്ങാൻ കഴിയില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌തിരുന്നു.
ഇപ്പോഴിതാ പണം സമ്പാദിക്കാൻ പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. അത് വേറൊന്നുമല്ല, തൻറെ ഇൻസ്റ്റഗ്രാം പേജിൽ സബ്സ്‌ക്രിപ്ഷൻ കൊണ്ടുവന്നിരിക്കുകയാണ് താരം. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 299രൂപയാണ്. ഇതുവരെ 137 പേർ നടിയുടെ പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുണ്ട്.
അധികം വൈകാതെ അഹാനയുടെ വിവാഹമുണ്ടാകുമെന്നാണ് സൂചന. സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് മാത്രമായിരിക്കുമോ വിവാഹ ചിത്രങ്ങളും വീഡിയോയും കാണാൻ പറ്റുകയെന്ന ചോദ്യം ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. അഹാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ 30 ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.