
തിരുവനന്തപുരം : വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനസംഖ്യാനുപാതികമായി മുസ്ലീങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഇരുമുന്നണികളും ഉറപ്പാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ നേതൃസമ്മേളനം ആവശ്യപ്പെട്ടു.ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.എ.കരീം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ്, ഡോ.അസ്ഹറുദ്ദീൻ,എം.എ.ജലീൽ,ഇമാം അഹമ്മദ് മൗലവി, എ.എൽ.എം.കാസിം,ബീമാപ്പള്ളി സക്കീർ,ഇ.കെ.മുനീർ,തൊളിക്കോട് സുലൈമാൻ, സൂരജ് ശ്രീകാര്യം എന്നിവർ സംസാരിച്ചു.