
ലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്‌ണയും കുടുംബവും. കുടുംബത്തിലെ ഓരോരുത്തരും പങ്കുവയ്‌ക്കുന്ന വീഡിയോകളും പോസ്റ്റുമെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ദിയ പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു വർഷത്തിനിടെ ഉണ്ടായ മാറ്റമാണ് ചിത്രത്തിൽ കാണുന്നത്.
തിരുവനന്തപുരം ലുലു മാളിന് എതിർവശമുള്ള വലിയൊരു ഫ്ലക്‌സ് ബോർഡിന് താഴെയാണ് ദിയയും ഭർത്താവ് അശ്വിനും മകൻ നിയോമും നിൽക്കുന്നത്. എം ലോഫ്‌റ്റ് എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ പരസ്യചിത്രത്തിന്റെ ഫ്ലക്‌സ് ബോർഡാണത്. അതിൽ ദിയയുടെയും അശ്വിന്റെയും വിവാഹചിത്രമാണ് നൽകിയിട്ടുള്ളത്. 'ഒരു വർഷംകൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന വ്യത്യാസം, തിരുവനന്തപുരം ലുലു മാളിന് എതിർവശത്ത് എം ലോഫ്‌റ്റ് ഞങ്ങൾക്കായി ഒരുക്കിയ ചെറിയ സർപ്രൈസ് ', എന്നാണ് ചിത്രത്തിനൊപ്പം ദിയ കുറിച്ചത്.