
തിരുവനന്തപുരം:ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 44-ാം സ്ഥാപക ദിനം ആചരിച്ചു.ബെഫി സെന്ററിൽ നടന്ന പരിപാടി ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ 'ബാങ്ക് ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മാനേജ്മെന്റ് രീതികൾ' എന്ന വിഷയത്തിൽ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് എസ്.സജീവ്കുമാർ അദ്ധ്യനായ യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് സ്വാഗതവും പ്രദീഷ് വാമൻ നന്ദിയും പറഞ്ഞു.